കെ.എം. അന്ത്രു
തിരുവനന്തപുരം: സാഹിത്യകാരനും അഭിഭാഷകനുമായ കെ.എം. അന്ത്രു (83) നിര്യാതനായി. ശനിയാഴ്ച പുലർെച്ച ഈഞ്ചയ്ക്കൽ കല്ലുമൂട് സെക്കുലർ ഗാർഡൻസിലെ ഗസൽ വസതിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 1957ൽ ആദ്യകഥയായ പത്തിരിയും ഇറച്ചിയും പ്രസിദ്ധികരിച്ചു. 1970 വരെ സാഹിത്യലോകത്ത് സജീവമായിരുന്നു. കാഞ്ഞിരമറ്റം അന്ത്രു എന്ന പേരിലായിരുന്നു എഴുതിയിരുന്നത്.
പുണെ ഡിഫൻസ് അക്കൗണ്ട് ഓഫിസിലും തിരുവന്തപുരത്ത് പെൻഷൻ പേ മാസ്റ്റർ ഓഫിസിലും സതേൺ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററുമായി ജോലി നോക്കി. റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാരുടെ സംഘടനയായ ഒാൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷെൻറ സോണൽ പ്രസിഡൻറായിരുന്നു. 2014ൽ നർമകൈരളി ഹാസസാഹിത്യ പുരസ്കാരവും 2015ൽ നവരസം സംഗീതസഭയുടെ ഗോവിന്ദ് രചന അവാർഡും ലഭിച്ചു. ഭാര്യ: ജമീലബീവി. മക്കൾ: ചാന്ദിനി (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), ഷാജിൽ അന്ത്രു (പ്രിൻസിപ്പൽ, ആറ്റിങ്ങൽ പോളിടെക്നിക്) മരുമക്കൾ: ഡോ. സജിത്ത്, എച്ച്.എസ്. മിനി.