തൂക്കുപാലം: തേർഡ് ക്യാമ്പ്്് കൊച്ചുപ്ലാമൂട് തിരുവഞ്ചേരിൽ സജികുമാറിെൻറ മകൻ മിഥുൻ (14) ന്യൂമോണിയ ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കല്ലാർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കൊല്ലം കടക്കൽ സ്കൂളിൽനിന്ന് നവംബറിലാണ് മിഥുനും സഹോദരി മിഥുനന്ദയും കല്ലാർ സ്കൂളിലേക്ക് സ്ഥലം മാറി എത്തിയത്. മാതാവ്: ഷെയ്ന. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.