കല്ലൂപ്പാറ: കടമാൻകുളം മണ്ണഞ്ചേരിൽ എം.ജെ. സൈമൺ (തമ്പി -72) നിര്യാതനായി. കോൺഗ്രസ് വാർഡ് മുൻ പ്രസിഡൻറാണ്. ഭാര്യ: പുത്തൻകാവ് കൊച്ചീപ്പത്തരകൻറങ്ങ് റേച്ചൽ. മക്കൾ: ബെറ്റി സൈമൺ (ഗംഗാറാം ആശുപത്രി, ഡൽഹി), സിസ്റ്റർ ജൂലിയ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ്, മാവേലിക്കര), ജിൻസി, ക്രിസ്റ്റി സൈമൺ (മസ്കത്ത്). മരുമക്കൾ: വർഗീസ് ജോർജ് (ഡൽഹി), ജോജൻ പി. തോമസ് (മസ്കത്ത്), മെർളിൻ. സംസ്കാരം ഞായറാഴ്ച രണ്ടിന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.