റാന്നി: ഐ.എൻ.ടി.യു.സി സംസ്ഥാന മുൻ വൈസ് പ്രസിഡൻറും കാഷ്യു കോർപറേഷൻ ബോർഡ് അംഗവുമായിരുന്ന പരേതനായ വി.കെ. ഹസൻകുട്ടിയുടെ മകനും പ്രവാസി വ്യാപാരിയുമായ പുതുശ്ശേരിമല പരപ്പാട്ട് വീട്ടിൽ ഷാഹുൽ ഹമീദ് (ഷിബു -55) നിര്യാതനായി. 25 വർഷമായി മസ്കത്തിലെ ബുറൈനിൽ ഫർണിച്ചർ ആൻഡ് ക്ലോത്ത് വ്യാപാരിയാണ്. ഭാര്യ: ഷെറീന. മക്കൾ: ആദിൽ, ഷെദ്ദ, ഷിയാറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പുതുശ്ശേരിമല നൂറുൽ ഇസ്ലാം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.