തിരുവനന്തപുരം: ആർ.എസ്.പി ആദ്യകാല നേതാവും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും യു.ടി.യു.സി തിരുവനന്തപുരം ജില്ല സെക്രട്ടറിയുമായിരുന്ന കമലേശ്വരം തോട്ടം എള്ളുവിളാകത്ത് വീട്ടിൽ ജി. കേശവൻ (92) നിര്യാതനായി. എൻ. ശ്രീകണ്ഠൻ നായർ, ടി.കെ. ദിവാകൻ, ബേബി ജോൺ, കെ. പങ്കജാക്ഷൻ, കെ.സി. വാമദേവൻ തുടങ്ങിയവരോടൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ട്രാവൻകൂർ ഡ്രെയിനേജ് വർക്കേഴ്സ് യൂനിയൻ, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂനിയൻ തുടങ്ങിയ ട്രേഡ് യൂനിയൻ സംഘടനകളുടെ സ്ഥാപകനേതാവാണ്. തൊഴിലാളി സമരങ്ങളുടെ പേരിൽ പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ റ്റി. പുഷ്പമ്മ. മക്കൾ: കെ. മനോഹരൻ (ആർ.എസ്.പി തിരുവനന്തപുരം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), കെ. ജയകുമാർ (ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), കെ. സുനിൽകുമാർ, കെ. അനിൽകുമാർ, പ്രിയകുമാരി. മരുമക്കൾ: സുഗതകുമാരി, ജലജകുമാരി, ചിത്ര, രാധിക, സതീഷ്.