കാട്ടാക്കട: ബൈക്കിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മംഗലയ്ക്കൽ ശ്രീപദ്മം വീട്ടിൽ കെ. രാമചന്ദ്രൻ നായരുടെ ഭാര്യ പ്രഭ(66)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ മംഗലയ്ക്കലായിരുന്നു അപകടം. വഴിയാത്രക്കിടെ ബൈക്കിടിക്കുകയായിരുന്നു. മക്കൾ: ശ്രീല ചന്ദ്രൻ, ശ്രീജ ചന്ദ്രൻ, ശ്രീജിത് ചന്ദ്രൻ. മരുമക്കൾ: ബാബു, സുരേഷ്കുമാർ, രമ്യ.