കാലടി: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്നയാൾ ന്യൂമോണിയ മൂർച്ഛിച്ച് മരിച്ചു. ശ്രീമൂലനഗരം കൈതപ്പിള്ളി വീട്ടിൽ ഷാമോനാണ് (38) മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരേതരായ അലിക്കുഞ്ഞ്-ലൈല ദമ്പതികളുടെ മകനാണ്. ഭാര്യ: അനീസ. മക്കൾ: ഫർഖാൻ, റിസ്വാന, ഫഹീമ.