ഇരിങ്ങാലക്കുട: സ്കൂട്ടര്‍ വൈദ്യുതി കാലിലിടിച്ച് പുല്ലൂര്‍-മുല്ലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുത്തുക്കാട്ടില്‍ നന്ദെൻറ മകന് വിഷ്ണുവാണ് (24) മരിച്ചത്. ശനിയാഴ്ച രാത്രി 10ഒാടെയായിരുന്നു അപകടം. ഇരിങ്ങാലക്കുടയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഗാന്ധിഗ്രാമിലേക്ക് തിരിയുന്ന ജങ്ഷനിലെ വൈദ്യുതി കാലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി കാലും സ്കൂട്ടറും തകര്‍ന്നു. പരിക്കേറ്റ വിഷ്ണുവിനെയും സുഹൃത്തുക്കളെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും വിഷ്ണു മരിച്ചു. സുഹൃത്തുക്കള്‍ ചികിത്സയിലാണ്. വിഷ്ണുവിെൻറ മൃതദേഹം തൃശൂര്‍ ജില്ല ആശുപത്രിയിൽ. മാതാവ്: ഷീജ.