ചാത്തമംഗലം: എറണാകുളം ആമ്പല്ലൂർ സ്വദേശി എസ്. ശങ്കരൻ നമ്പീശൻ (വിവേകൻ-64) കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടി ക്വാർട്ടേഴ്സിലെ മകളുടെ വസതിയിൽ നിര്യാതനായി. ന്യൂഡൽഹി പ്രതിരോധ മന്ത്രാലയം റിട്ട. ജോ.ഡയറക്ടർ, എ.എഫ്.എച്ച്.ക്യു ആണ്. ഭാര്യ: ചിത്ര. മക്കൾ: ശ്രീദ (എൻ.ഐ.ടി, ചാത്തമംഗലം കോഴിക്കോട്), നീബ (കോയമ്പത്തൂർ). മരുമക്കൾ: ചന്ദ്രശേഖർ (ചെന്നൈ), മണി ദീപക് (കോയമ്പത്തൂർ).