മല്ലപ്പള്ളി: ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ വാക്കയിൽ ചെറിയാൻ തോമസ് (ജോയികുട്ടി -67) നിര്യാതനായി. മല്ലപ്പള്ളി-തിരുവല്ല റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾപമ്പിന് സമീപം ഡിസംബർ ഒമ്പതിന് വൈകീട്ട് 4.30നാണ് അപകടം. ചെറിയാൻ തോമസ് സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ വാരിയെല്ലിനും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് മരിച്ചത്. ഭാര്യ: പാമ്പാടി വെള്ളൂർ പറയത്ത് സൂസമ്മ ചെറിയാൻ. മക്കൾ: പ്രേം ചെറിയാൻ (ഷാർജ), പ്രിയ ചെറിയാൻ. മരുമക്കൾ: ജീന ബാബു, മജു മാത്യു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.