ചങ്ങനാശ്ശേരി: മാടപ്പള്ളി കോട്ടൂര്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് നായര്‍ (ഓമനക്കുട്ടന് -53) നിര്യാതനായി. ശനിയാഴ്ച വൈകീട്ട് മാടപ്പള്ളി കൊഴുപ്പക്കളം ഭാഗത്ത് റോഡരികില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൃക്കൊടിത്താനം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പിതാവ്: പരേതനായ അപ്പുക്കുട്ടന് നായര്‍. മാതാവ്: ഭാനുമതിയമ്മ. സഹോദരങ്ങള്‍: സുരേഷ് ബാബു, പരേതരായ രാജേന്ദ്ര ബാബു, ഉഷ. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.