അപകടത്തിന് കാരണമായ ബൈക്ക്
കത്തിച്ചനിലയിൽ
കാക്കനാട്: പാലച്ചുവട് പാലത്തിനുസമീപം ബൈക്കുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മുപ്പത്തടം എരമംപള്ളത്ത് പി.ജെ. ജെറോമിെൻറ മകൻ പി.ജെ. ജോസഫാണ് (36) മരിച്ചത്. സ്കൂട്ടറിനു പിന്നിലിരുന്ന ഭാര്യ സ്റ്റെഫിക്കും പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് രാത്രി എേട്ടാടെ മരിച്ചു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ജോസഫിെൻറ മരണത്തിന് പിന്നാലെ ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിെവച്ചിരുന്നു. രാത്രിയാണ് ബൈക്ക് നശിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ബൈക്ക് പൂർണമായി കത്തിയനിലയിൽ കാണപ്പെട്ടത്. സമീപ വസതിയിലെ സി.സി ടി.വി കാമറയിലെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോസഫിെൻറ സംസ്കാരം നടത്തി. മാതാവ്: മേരി. മകൻ: ഐവിൻ.