ചെങ്ങമനാട്: വീടിെൻറ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥൻ മരിച്ചു. പൊയ്ക്കാട്ടുശ്ശേരി താഴത്തുവീട്ടിൽ പൗലോസാണ് (56) മരിച്ചത്. 17ന് വൈകീട്ട് അഞ്ചോടെയാണ് കോൺക്രീറ്റ് വീടിെൻറ മുകളിൽനിന്ന് മുറ്റത്തേക്കുവീണത്. ഉടൻ ബന്ധുക്കൾ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ചാലക്കുടി സെൻറ് ജെയിംസിലും അവിടന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: കിടങ്ങൂർ മാറാച്ചേരി കുടുംബാംഗം കുഞ്ഞാമ്മ. മക്കൾ: ബേസിൽ, ബിജിൽ.