പറവൂർ: കോവിഡ് ബാധിച്ചയാൾ കുഴഞ്ഞുവീണ് മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ അബ്ദുൽജലീലാണ് (59) വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ഞായറാഴ്ച മരിച്ചത്. ഈ മാസം 16നാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഖബറടക്കം നടത്തി. വഴിയോരക്കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗവും സി.പി.എം വെടിമറ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: സെഫിയ. മക്കൾ: ജെഫിൻ, ജെസ്ന. മരുമകൾ: ഫൗസിയ