പെരുമ്പാവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുടക്കുഴ മുണ്ടൻതുരുത്ത് കാണിയാടൻ വീട്ടിൽ മത്തായിയുടെ മകൻ എബി (35) നിര്യാതനായി. വ്യാഴാഴ്ച വൈകീട്ട് വേങ്ങൂർ ഫെഡറൽ ബാങ്കിനുമുന്നിൽ ബൈക്കുകൾ കൂട്ടിമുട്ടി പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഏലിയാമ്മ. സഹോദരൻ: എൽദോ.