കൊല്ലങ്കോട്: മുൻ എം.എൽ.എ മുതലമട പള്ളംവീട്ടിൽ ടി. ചാത്തു (86) നിര്യാതനായി. കെ.എസ്.കെ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറി, കൊല്ലങ്കോട് ബി.ഡി.സി ചെയർമാൻ, മുതലമട പഞ്ചായത്ത് പ്രസിഡൻറ്, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം, ജില്ല കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുറച്ചു കാലം യൂനിയൻ സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. നിലവിൽ സി.പി.എം മുതലമട ലോക്കൽ കമ്മിറ്റി അംഗമാണ്. അസുഖബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. ഭാര്യ: ശകുന്തള.
മക്കൾ: തിരുചന്ദ്രൻ (മുതലമട സി.പി.എം ലോക്കൽ സെക്രട്ടറി), രവി ചന്ദ്രൻ (അധ്യാപകൻ), സതീഷ് ചന്ദ്രൻ (ദേശാഭിമാനി പാലക്കാട്), പുഷ്പലത (അധ്യാപിക), നിർമലത. മരുമക്കൾ: ബിജു, തേജാറാം, പ്രിയ, സരിത, ബിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ചെന്താമരാക്ഷൻ, ഇ.എൻ. സുരേഷ് ബാബു, കെ. ബാബു എം.എൽ.എ, കെ.ഡി. പ്രസേനൻ എം.എൽ.എ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.