എറിയാട്: വീട്ടിൽ കളിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരൻ മരിച്ചു. എറിയാട് അബ്ദുല്ല റോഡിന് വടക്ക് കടമ്പോട്ട് അബ്ദുല്ലത്തീഫിെൻറ മകൻ അമൻ യാസറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സിനി. സഹോദരി: ഹംന ഫാത്തിമ.