ആരാമ്പ്രം: മടവൂർ ചരുവിൽ മാവുള്ള കണ്ടിയിൽ എം.കെ. അബു ഹാജി (79) നിര്യാതനായി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദ് സെക്രട്ടറി, പ്രസിഡൻറ്, പുള്ളിക്കോത്ത് ഇർഷാദുൽ മസ്ലിമീൻ മദ്റസ - ഖുദ്ദാമുൽ ഇസ്ലാം സംഘം പ്രസിഡൻറ്, ആരാമ്പ്രം ഗവ. എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറ്, മടവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, ആരാമ്പ്രം ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡൻറ്, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മടവൂർ ഗ്രാമപഞ്ചായത്ത് ലീഗ് പ്രസിഡൻറ്, അഖിലേന്ത്യ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, ഐ.എൻ.എൽ, കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടരി, ആരാമ്പ്രം ടൗൺ ലീഗ് കമ്മിറ്റി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാത്തുട്ടി. മക്കൾ: എം.കെ. മുഹമ്മദ് സലീം, സീനത്ത്, ഷരീഫ, നസീമ, ആയിഷബി. മരുമക്കൾ: പി.പി.സി അബ്ദുല്ല, കെ.സി. അബൂബക്കർ, മൊയ്തീൻകോയ, അബ്ദുൽ അസീസ്, ഷാഹിന. സഹോദരങ്ങൾ: എം.കെ. അബ്ദുസ്സലാം ഹാജി, എം.കെ. ഹുസൈൻ ഹാജി (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂനിറ്റ് പ്രസിഡൻറ്), ആയിഷ ബീവി, പരേതരായ ഇസ്മായിൽ, ഉത്താൻ കുട്ടി ഹാജി, പാത്തുട്ടി.