കായംകുളം: ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതവുമായിരുന്ന കറ്റാനം ശബരിക്കൽ കെ. ഗോപിനാഥൻ നായർ (മുൻ പ്രധാനാധ്യാപകൻ -90) നിര്യാതനായി. ഭരണിക്കവ് സഹ. ബാങ്ക് പ്രസിഡൻറ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറി, എ.ആർ. രാജരാജ വർമ സാംസ്കാരിക സമിതി പ്രസിഡൻറ്, കർഷകസംഘം ജില്ല കമ്മിറ്റി അംഗം, മാവേലിക്കര കോഓപറേറ്റിവ് ഹൗസിങ് സഹ. സംഘം പ്രസിഡൻറ് തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 9.30ന് സി.പി.എം ഭരണിക്കാവ് ലോക്കൽ കമ്മിറ്റി ഒാഫിസ്, തുടർന്ന് പഞ്ചായത്ത് ഒാഫിസ്, ഭരണിക്കാവ് സഹകരണ ബാങ്ക്, കറ്റാനം ലോക്കൽ കമ്മിറ്റി ഒാഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: അമ്പിളി, മധു (െഡപ്യൂട്ടി കമാൻഡൻറ്, സി.ആർ.പി.എഫ്). മരുമക്കൾ: ഡോ. പ്രശാന്ത്, ബിജി.