തിരുവില്വാമല: ടൗണിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. ചീരക്കുഴി പരേതനായ കാഞ്ഞൂർ മാധവനെഴുത്തച്ഛെൻറ ഭാര്യ ജാനകിയാണ് (79) മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: രുഗ്മിണി ദേവി, മുരളികൃഷ്ണൻ, രാമകൃഷ്ണൻ (ബേബി), വിമല, മണികണ്ഠൻ. മരുമക്കൾ: ഗോപിനാഥൻ, ഷൈലജ, പ്രീതി, കൃഷ്ണദാസ്, ചന്ദ്രിക. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.