ചാലക്കുടി: പത്രവിതരണത്തിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ര ഏജൻറ് മരിച്ചു. പോട്ട ഞാറേക്കാടൻ ജോസാണ് (62) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ദേശീയപാതയിലെ പോട്ട സിഗ്നൽ ജങ്ഷനിൽ ഇദ്ദേഹത്തിെൻറ സ്കൂട്ടറിൽ മിനിലോറിയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് മരിച്ചു. ഭാര്യ: ലില്ലി (കോടാലി മൂത്തേടൻ കുടുംബാംഗം). മക്കൾ: സോണിയ, സൻജു. മരുമകൻ: ജിൻഷോ ബേബി ആത്തപ്പിള്ളി (മാള). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.