തിരുവനന്തപുരം: മുൻ ദേശീയ സൈക്കിളിങ്-സൈക്കിൾ പോളോ താരവും കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരനുമായിരുന്ന കരമന ശാസ്ത്രി നഗർ (വെസ്റ്റ്) ടി.സി-20/1485 ഷബീർ മൻസിലിൽ എം.എം. ബഷീർ (61) നിര്യാതനായി. 1975 മുതൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. സംസ്ഥാന സൈക്കിളിങ് ചാമ്പ്യനും നിരവധി തവണ കേരള ടീം ക്യാപ്റ്റനുമായിരുന്നു. കെ.എസ്.ആർ.ടി.സി ടീം ക്യാപ്റ്റൻ, കേരള സൈക്കിൾ പോളോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: റംല ബീവി. മക്കൾ: ബിസ്മി, ഷബീർ ബി.ആർ (മുൻ ദേശീയ സൈക്കിൾ പോളോ താരം). മരുമകൻ: താഹിർഷാ.