മാനന്തവാടി: റസ്സല്‍ എസ്റ്റേറ്റ് മുൻ ഉടമ മാനന്തവാടി അയിരൂര്‍ വില്ലയില്‍ പരേതനായ എം.ജെ. ജേക്കബിെൻറ ഭാര്യ തങ്കമ്മ ജേക്കബ് (97) നിര്യാതയായി. ആദ്യകാലത്ത് മാനന്തവാടിയിലെ സാമൂഹിക പ്രവര്‍ത്തകയായിരുന്നു. മഹിള സമാജം പ്രസിഡൻറ്, ബ്ലോക്ക് സ്റ്റിയറിങ് കമ്മിറ്റി അംഗം, സബ് ജയില്‍ വിസിറ്റിങ് മെംബര്‍, എല്‍.ഐ.സി ഏജൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: ജേക്കബ് ജോണ്സണ് ബെന്നറ്റ് (റിട്ട. എൻജിനീയര്‍), ആനി ബെന്നറ്റ് (വോളിബാൾ-ഹൈജംപ് താരം), ഫിലിപ്പ് ബെന്നറ്റ് (അക്കൗണ്ടൻറ്), മാത്യു ജേക്കബ് (ബിസിനസ്, ബംഗളൂരു). മരുമക്കള്‍: അക്സ ജോണ്‍ (റിട്ട. എൻജിനീയര്‍), ലത ഫിലിപ്പ്, ലത മാത്യൂസ്.