നാദാപുരം: ജാതിയേരിയിലെ പൗരപ്രമുഖനും ജാതിയേരി ഖദീജ മസ്ജിദ് പ്രസിഡൻറുമായ പുത്തൻപുരയിൽ പോക്കർ ഹാജി (85) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും ജാതിയേരി സബീലുൽ ഹിദായ മദ്റസ മുൻ പ്രസിഡൻറുമാണ്. ഭാര്യ: പരേതയായ കോമ്പീൻറവിട മറിയം. മക്കൾ: ഇഖ്ബാൽ, അബ്ദുല്ല, ഹാരിസ്, മുനീർ (മൂവരും ദുബൈ), സക്കീന, സഹീറ. മരുമക്കൾ: വേരോടൻ വീട്ടിൽ അബൂബക്കർ, കുറ്റിയിൽ അബ്ദുല്ല, ബിയ്യാട്ടിൽ സക്കീന, പാലാംപറ്റ സൗദ, ഷഹർബാനു, അസ്മ. സഹോദരങ്ങൾ: പരേതരായ വേരോടൻ വീട്ടിൽ മമ്മു, കുറുക്കൻനാറിയിൽ കദിയ ഹജ്ജുമ്മ, പെരുവണ്ണൂർ പാത്തു ഹജജുമ്മ, കുഞ്ഞാമി.