കായംകുളം: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കീരിക്കാട് തെക്ക് ഭഗവതി തറയിൽ രാജുവിെൻറ മകൻ ശരൺ രാജാണ് (ഉണ്ണി -25) മരിച്ചത്.
ഞായറാഴ്ച രാത്രി കെ.പി റോഡിൽ ഒന്നാംകുറ്റിക്ക് കിഴക്കുവശം ശരൺരാജ് സഞ്ചരിച്ചിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സുജാദേവി. സഹോദരൻ: ശബരി.