കാഞ്ഞിരപ്പള്ളി: വെള്ളാവൂർ വട്ടക്കാവ് തിരുത്തിപ്പള്ളിൽ വി.ജി. ജനാർദനൻ നായർ (72) നിര്യാതനായി. 22 വർഷം വെള്ളാവൂർ പഞ്ചായത്ത് അംഗവും രണ്ടുതവണ പ്രസിഡൻറുമായിരുന്നു. കോൺഗ്രസ് വാഴൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ്, കോട്ടാങ്ങൽ ദേവീക്ഷേത്ര ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീലാമണി. മക്കൾ: ആര്യ (എൻ.എസ്.എസ് പോളിടെക്നിക്, പന്തളം), ഐശ്വര്യ (യു.എസ്), അനന്തു. മരുമക്കൾ: മനീഷ് (കോയിപുറം), വിഷ്ണു (യു.എസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.