കാലടി: വെള്ളാരപ്പിള്ളിയിൽ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരപ്പിള്ളി പെരുമായൻ വീട്ടിൽ ജോസഫിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടിന് സൈക്കിളിൽ വീട്ടിൽനിന്ന് പുറത്തേക്ക് പോയിരുന്നു. രാത്രി ഏറെ കഴിഞ്ഞിട്ടും ജോസഫ് മടങ്ങി വരാത്തതിനെത്തുടർന്ന് അയൽവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: ദേവസി, മാതാവ്: മെർലി. സഹോദരി: ആഷ്ലി (യു.കെ).