അണ്ടത്തോട്: ദേശീയപാതയിൽ കാറിടിച്ച് പത്രവിതരണ തൊഴിലാളി മരിച്ചു. തങ്ങൾപ്പടി പരേതനായ വട്ടേക്കാട് കുഞ്ഞിമരക്കാറിെൻറ മകൻ ഷംസുവാണ് (48) മരിച്ചത്. മാധ്യമം ഉൾപ്പടെ വിവിധ പത്രങ്ങളുടെ ഏജൻറും ചന്ദ്രിക ദിനപ്പത്രത്തിെൻറ ലേഖകനുമായ വി. അബൂ താഹിറിെൻറ സഹോദരനുമാണ്. ബുധനാഴ്ച രാവിലെ ആറോടെ ജില്ല അതിർത്തിയായ കാപ്പിരിക്കാടിനു സമീപമാണ് അപകടം. സമീപത്തെ വീട്ടിൽ പത്രമിട്ട് തിരിച്ച് റോഡിൽ സൈക്കിളിലെത്തിയപ്പോൾ അമിത വേഗത്തിൽ വെളിയങ്കോട്ടുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 15 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. അപകടം നടന്നയുടൻ മരണം സംഭവിച്ചെന്ന് കരുതുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫാത്തിമയാണ് മാതാവ്. ഭാര്യ: സീനത്ത്.