കൊയിലാണ്ടി: മേലൂർ മീത്തൽ താമസിക്കുന്ന അളിയംപുറത്ത് മാധവൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: വനജ (റിട്ട. അധ്യാപിക, തൃത്താല ഹൈസ്കൂൾ), വിനോദൻ, വത്സല (ബംഗളൂരു), വാസന്തി (കൂത്താളി). മരുമക്കൾ: വിജയൻ (റിട്ട. അധ്യാപകൻ, തൃത്താല ഹൈസ്കൂൾ), രജിത, രവി കൂത്താളി (ടയർ വർക്സ്, ഗുജറാത്ത്), പരേതനായ ശ്രീനിവാസൻ.