ചെങ്ങന്നൂർ: കഥകളി നടൻ തിരുവല്ല പോട്ടേത്തറയിൽ ശിവശങ്കരപ്പിള്ള (76) നിര്യാതനായി. ഭാര്യ: തിരുവല്ല തെള്ളിയൂർ കുഴിക്കാലയിൽ കുടുംബാംഗം രാജമ്മ. മക്കൾ: വത്സല (വിനു), മനോജ് (ശ്രീ ധന്വന്തരീഭവൻ ആര്യവൈദ്യശാല, ചെങ്ങന്നൂർ). മരുമക്കൾ: ശ്രീകുമാർ, അമ്പിളി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.