നെടുങ്കണ്ടം: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൂട്ടാർ കണ്ണങ്കര സലീമിെൻറ മകൻ ഷെഫിനാണ് (20) മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. കുഴിത്തൊളുവിന് സമീപം നിരപ്പേൽകടയിൽ ഷെഫിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ഷെഫീഖ്, റസീന.