തട്ടയിൽ: കീരുകുഴി ചരുവിള കണിച്ചേരിൽ സി.എം. മാത്യു-84 (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, തട്ടയിൽ) നിര്യാതനായി. ഭാര്യ: പുന്നല പുലരിയിൽ കുടുംബാംഗം സാറാമ്മ. മക്കൾ: ലൗലി ജേക്കബ്, ലിബി സി. മാത്യൂസ് (ബി.ഡി.ഒ പാമ്പാടി, കോട്ടയം), സി.എം. ലിൻസൺ (വിജിലൻസ്, പത്തനംതിട്ട). മരുമക്കൾ: ജേക്കബ് സൈമൺ മാന്തുക, പമേല (തൃശൂർ), രാജി (പത്തനംതിട്ട). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം തട്ടയിൽ സെൻറ് ജോർജ് ഓർത്തഡോക്സ് കാതോലിക്കറ്റ് സിംഹാസനപ്പള്ളി സെമിത്തേരിയിൽ.