പെരുവ: ക്ഷീര കർഷകൻ കിണറ്റിൽവീണ് മരിച്ചു. കാരിക്കോട് മാനങ്ങാടി സുകുമാരനാണ് (45) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30നാണ് സംഭവം. വീടിന് സമീപത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ പാലത്തടി ഒടിഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് കടുത്തുരുത്തിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: മിനി. മകൻ: അനന്ത കൃഷ്ണൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.