ചങ്ങരംകുളം: കക്കിടിപ്പുറം കാവിലവളപ്പിൽ കമ്മുണ്ണിയുടെ മകനും കക്കിടിപ്പുറം മഹല്ല് മുൻ ട്രഷററുമായ കെ.വി. മൊയ്തുണ്ണി (ബാവ ഹാജി-75) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ജലീൽ (അബൂദബി), സൗദ, അസ്മ, ബുഷറ, റുബീന, റമീന, റസീന. മരുമക്കൾ: മിന്നത്ത്, അബൂബക്കർ ഹാജി (റാസൽ ഖൈമ), മുഹമ്മദുണ്ണി, ബഷീർ ബാഖവി, റസാഖ് (കുവൈത്ത്), സകരിയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.