കൊടുങ്ങല്ലൂർ: ചന്തപ്പുര-കോട്ടപ്പുറം ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. മേത്തല കണ്ടംകുളം ആലിങ്ങപ്പറമ്പിൽ സുബ്രഹ്മണ്യനാണ് (70) മരിച്ചത്. വ്യാഴാഴ്ച പുലർച്ച നാലരയോടെ കോട്ടപ്പുറം സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. ചിപ്സ് കച്ചവടക്കാരനായ സുബ്രഹ്മണ്യൻ കോട്ടപ്പുറം മാർക്കറ്റിലേക്ക് വരുമ്പോൾ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സുമിത്ര, ഷിനിത. മരുമക്കൾ: പി.എൻ. രാമദാസ്, രമേശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാപ്പാറയിലെ നഗരസഭ ക്രിമിറ്റോറിയത്തിൽ.