കൊടുവള്ളി: പ്രശസ്ത ശിൽപിയും ചിത്രകാരനും സിനിമ കലാസംവിധായകനുമായ ഭാസൻ മാനിപുരം (കെ.സി. ഭാസ്കരൻ - 62) നിര്യാതനായി. അമൃതം ഗമയ, കനകാംബരങ്ങൾ, ഏഴാമത്തെ വരവ്, ഓഫാബി, കടവ് എന്നീ ചിത്രങ്ങളിൽ കലാ സംവിധായകനായും, വടക്കൻ വീരഗാഥ, പരിണയം തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ സുഭാഷിണി, ശോഭന. മക്കൾ: ക്ലിൻസി, ക്ലിബിൻ. മരുമകൻ: സുനീഷ് കൂടരഞ്ഞി.