നേമം: മലയിന്‍കീഴ് സ്റ്റേഷന് പരിധിയില്‍ പെരുകാവ് കണ്ടന് ശാസ്താക്ഷേത്രത്തിനു സമീപത്ത് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. പെരുകാവ് നന്ദനം വീട്ടില്‍ വാസുദേവന്‍ നായരുടെ മകന് വിഷ്ണുദേവ് (19), വലിയശാല കാവില്‍ക്കടവ് എട്ടുവീട് ലെയിന്‍ മകം വീട്ടില്‍ സുധീര്കുമാറിെൻറയും അര്‍ച്ചനയുടെയും മകനും രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ അനന്തന് (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടടുത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ യുവാക്കള്‍ ബൈക്കില്‍ ക്ഷേത്രത്തിനു സമീപത്ത് എത്തിയശേഷം കുളിക്കാനായി ആറ്റിെൻറ കടവില്‍ ഇറങ്ങുകയായിരുന്നു. വിഷ്ണുദേവ് വെള്ളത്തില്‍ മുങ്ങിത്താഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്ന അനന്തന് രക്ഷിക്കാനെത്തി. ഇതിനിടെ അനന്തനും വെള്ളത്തില്‍ അകപ്പെടുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടുകയും കടവിന് സമീപത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.മലയിന്‍കീഴ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. യുവാക്കളുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.