മുല്ലശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകനും പൊതു പ്രവർത്തകനുമായിരുന്ന ചാത്തേങ്ങാട്ടിൽ സി.എ.എസ്. ഉണ്ണി (91) നിര്യാതനായി. ആദ്യകാല നേതാക്കളായ സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ, ഇമ്പിച്ചിബാവ, ബേബി ജോൺ, സി.കെ. കുമാരൻ, പി.സി. ജോസഫ്, മുഹമ്മദാലി പാടൂർ തുടങ്ങി നിരവധി കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഉണ്ണി. പാർട്ടി പ്രവർത്തനത്തിെൻറ ഭാഗമായി പ്രദേശത്ത് ഇവർക്ക് ഒളിത്താവളമായി നൽകിയിരുന്നത് ഇദ്ദേഹത്തിെൻറ വീടായിരുന്നു.