ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കു സമീപം കോളനി അമ്പലത്തുവീട്ടിൽ നിഷാദ് (38) മംഗളൂരു ഉഡുപ്പിയിൽ വാഹനാപകടത്തിൽ മരിച്ചു. ചാവക്കാട്-പൊന്നാനി റൂട്ടിൽ സർവിസ് നടത്തുന്ന ‘ബാബുരാജ്’ ബസിൽ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ മത്സ്യവ്യാപാര കമ്പനിയായ ‘ബി ഫോർ യു’വിെൻറ മത്സ്യവിതരണ വണ്ടിയിലെ ഡ്രൈവറാണ്. വാഹനത്തിെൻറ പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതയായ ഐഷാബിയാണ് മാതാവ്. ഭാര്യ: ഷമീറ. മക്കൾ: നഹന ഫാത്തിമ, നിഹാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന് ഇരട്ടപ്പുഴ മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.