ഇരിങ്ങാലക്കുട: നടവരമ്പ് കോളനി സെൻററിലെ ഓട്ടോതൊഴിലാളിയും കോറ്റംതോട്ടിൽ പരേതനായ വേലായുധെൻറ മകനുമായ ഷൈലോക്കിനെ (40) നടവരമ്പ് പൊയ്യ ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താറാവിനെ വളർത്തിയിരുന്ന ഷൈലോക്ക് വെള്ളിയാഴ്ച വൈകീട്ട് ചിറയിൽനിന്ന് താറാവിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു. മക്കൾ: അലൻ, അവന്തിക. കോവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടം നടപടികൾക്കും ശേഷം മൃതശരീരം ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു.