നാദാപുരം: നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡൻറായിരുന്ന കുന്നത്ത് അമ്മത് (70) നിര്യാതനായി. കല്ലാച്ചി സലഫി മസ്ജിദ് പ്രസിഡൻറും നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: ഷാഹിന കുന്നത്ത് (തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷംസീന (പുറമേരി), സഫ്ന (വടകര). മരുമക്കൾ: ഇസ്മായിൽ (ദേവർകോവിൽ), ഫൈസൽ (ഖത്തർ), ബാസിൽ ഹുബൈൽ (ദുബൈ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതനായ മൊയ്തു, മറിയം, ആയിഷ, സഫിയ.