വാഴക്കാട്: ആക്കോട് പുത്തൻപീടിയേക്കൽ മുഹമ്മദ് മാസ്റ്റർ (70) നിര്യാതനായി. വയനാട് ചീരാൽ എ.യു.പി സ്കൂളിൽ നിന്നാണ് വിരമിച്ചത്. 36 വർഷം ഇതേ സ്കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുജീബ്റഹ്മാൻ, അബ്ദുൽ ജലീൽ (ആക്കോട് ശാന്തി ഗ്രാം ഹൽഖ നാസിം, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് കോഴിക്കോട്), നാസിഹ് (അക്ബർ ട്രാവൽസ് ജിദ്ദ) മുംതാസ്, മുബീന, ലബീബ. മരുമക്കൾ: നസീബ (കിണാശ്ശേരി), ബരീറ (കീഴുപറമ്പ്), റാഷിദ (കുനിയിൽ), റഹ്മത്തുല്ല (കോലൊത്തുംകടവ്), റാഷിദ് (പാലത്ത്), തസ്ലീം (ബേപ്പൂർ). സഹോദരങ്ങൾ: കെ.പി. അബ്ദുൽഖാദർ മൗലവി (ഖുർആൻ സ്റ്റഡി സെൻറർ മുൻ സംസ്ഥാന പ്രസിഡൻറ്), കെ.പി. ആലിക്കോയ, പരേതയായ ഇമ്പിച്ചി ബീവി (ഒളവട്ടൂർ ), ഉമ്മയ്യ (ചെറിയടത് പള്ളിയാളി), മറിയുമ്മ (മുണ്ടുമുഴി).