പയ്യോളി: പയ്യോളി ബാറിലെ അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കെ.ടി. ഗോപാലന് (86) നിര്യാതനായി. 12 വര്‍ഷം കീഴൂര്‍ എ.യു.പി സ്കൂള്‍ അധ്യാപകനായിരുന്നു. ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ആയി. പയ്യോളി പഞ്ചായത്ത് അംഗം, പാക്കനാര്‍പുരം ഗാന്ധിസദനം പ്രസിഡൻറ്, പയ്യോളി അര്‍ബൻ ബാങ്ക്, സഹകരണ ബാങ്ക് എന്നിവയുടെ ഡയറക്ടര്‍, കീഴൂർ കയർ സഹകരണ സംഘം ഡയറക്ടര്‍, എണ്ണയാട്ട് സഹകരണ സംഘം ഡയറക്ടര്‍, പയ്യോളി ബാര്‍ അസോസിയേഷന് പ്രസിഡൻറ് എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ലീല. മക്കള്‍: ആനന്ദപ്രഭ (ബാലുശ്ശേരി), പ്രേമസുധ (അധ്യാപിക കീഴൂര്‍ എ.യു.പി സ്കൂള്‍), ജി. ജ്യോതിലാല്‍ (സീനിയർ റിപ്പോര്‍ട്ടര്‍ മാതൃഭൂമി കൊല്ലം), അഡ്വ. ജി. മനോഹര്‍ലാല്‍ (കോഴിക്കോട്). മരുമക്കള്‍: കെ.പി. പവിത്രന് (റിട്ട. ചീഫ് മാനേജര്‍ ഒ.എന്‍.ജി.സി), കെ.പി. രമേശന് (റിട്ട. അധ്യാപകന്, കീഴൂര്‍ എ.യു.പി സ്കൂള്‍), ആശാചന്ദ്രന്‍ (അധ്യാപിക, കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍), രശ്മിമ നോഹര്ലാല് (പാതിരപ്പറ്റ).