വർക്കല: കവിയും സാംസ്കാരികപ്രവർത്തകനുമായ ഇടവ കാപ്പിൽ കണ്ണംമൂട് ചന്ദ്രത്തിൽ എ.കെ.ജി മന്ദിരത്തിൽ എ.ആർ.കെ. ഷറഹബീൽ (എ.കെ.ജി- 70) നിര്യാതനായി.മൂന്ന് പതിറ്റിണ്ടുകാലം പ്രവാസിയായിരുന്നു. 1996 ൽ നാട്ടിലെത്തിയ ശേഷം സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി. വെള്ളിയാഴ്ച രാവിലെ റെയിൽപാളം മുറിച്ച് കടക്കവെ കാപ്പിൽ പാറയിൽ ജങ്ഷനിൽ ട്രെയിൻ തട്ടിയാണ് മരണപ്പെട്ടത്. ഭാര്യ: ഫാത്തിമാ ഷാ. മക്കൾ: ഇനിഷിനി, ഇനൂനി, ഇസൂസി. മരുമക്കൾ: അസ്ലം (കുവൈത്ത്), റിയാസ് ഖാൻ (ദുബൈ), അസീസ് (കുവൈത്ത്).