കായംകുളം: ഡി.സി.സി ജനറൽ സെക്രട്ടറിയും പത്തിയൂർ പഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവുമായിരുന്ന പത്തിയൂർ നാസർ (58) നിര്യാതനായി. പത്തിയൂർ പുത്തേത്ത് കുടുംബാംഗമാണ്. പത്തിയൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും പുത്തൻ തെരുവ് ജമാഅത്ത് ഭരണസമിതി അംഗവുമാണ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ജില്ല സെക്രട്ടറി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷംല (വില്ലേജ് ഓഫിസർ, ദേവികുളങ്ങര). മക്കൾ: അനസ് നാസർ (അസി. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം), അജിമി നാസർ. മരുമക്കൾ: മാഹീൻ (അസി. പ്രഫസർ, ടി.കെ.എം കോളജ്, കൊല്ലം), ഷിഫാന.