കോതമംഗലം: നെല്ലിമറ്റം വാളൻ അലി-നാച്ചി ദമ്പതികളുടെ മകൻ വി.എ. ഇബ്രാഹീം(52) നിര്യാതനായി. കോവിഡ് ബാധിതനായി ഒക്ടോബർ 30ന് ബംഗളൂരു രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. നെഗറ്റിവായ ശേഷം ഒരുമാസമായി ശ്വാസകോശ സംബന്ധ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു. സി.ഐ.എസ്.എഫ് സബ് ഇൻസ്പെക്ടറായി ബംഗളൂരു വിമാനത്താവളത്തിൽ സേവമനുഷ്ഠിക്കുകയായിരുന്നു. 1981ല്‍ നടന്ന ഇന്ത്യൻ നാഷനല്‍ ഓപൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപില്‍ അണ്ടർ 19 തലത്തില്‍ ദേശീയ റെക്കോഡ് ജേതാവാണ്. അേതവർഷംതന്നെ ജി.വി. രാജ അവാർഡ് നേടി.1979ൽ നാഷനൽ സ്കൂൾസ് മീറ്റിൽ റെക്കോഡോടെ ഒന്നാം സ്ഥാനം, 1982ൽ കേരള സംസ്ഥാന ചാമ്പ്യനും 1990ൽ ഓൾ ഇന്ത്യ സി.ഐ.എസ്.എഫ് ചാമ്പ്യനുമായിരുന്നു. ഭാര്യ: റസീന. മക്കള്‍: അമിയ, അഹൻ.