കോതമംഗലം: സി.എം.സി കോതമംഗലം പാവനാത്മ േപ്രാവിൻസ് അംഗം സിസ്റ്റർ അമല (70) നിര്യാതയായി. കോഴിക്കോട് കങ്ങോത്ത് കുന്നപ്പിള്ളിൽ പരേതരായ വർക്കി-ത്രേസ്യ ദമ്പതികളുടെ മകളാണ്. ബിഹാറിലെ മഹാേദാർ, സബാഗ്, പുരം പാനി, തൊടുപുഴ, കുറുപ്പംപടി, കോതമംഗലം മഠങ്ങളിൽ അംഗമായിരുന്നു. ഒല്ലൂർ സെൻറ് വിൻസൻറ് ഡി പോൾ, പെരുമ്പാവൂർ സാൻജോ, എറണാകുളം മെഡിക്കൽ ട്രസ്റ്റ്, ഭരണങ്ങാനം മേരിഗിരി ആശുപത്രികളിൽ നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: സിസ്റ്റർ ഡോ. മേഴ്സി എസ്.എച്ച്, അന്നമ്മ, പരേതരായ കൊച്ചുത്രേസ്യ, തോമാച്ചൻ, കുര്യാച്ചൻ.