അമ്പലപ്പുഴ: ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വരവേ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പുറക്കാട് പഞ്ചായത്ത് 16ാം വാർഡ് മന്ത്രമൂർത്തി പുരയിടത്തിൽ സുരേഷാണ് (50) മരിച്ചത്. കെ.എസ്.ഇ.ബി ഇടപ്പള്ളി സെക്ഷനിൽ ജോലിചെയ്യുന്ന സുരേഷ് അവധിക്ക് വീട്ടിലേക്ക് വരാൻ തയാറെടുക്കവേ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പിതാവ്: പരേതനായ ഗോപി. മാതാവ്: തങ്കമ്മ. ഭാര്യ: ശ്രീരേഖ. മകൻ: ശ്രീഹരി.