അടൂർ: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയ കോവിഡ് ബാധിതനായ പ്രവാസി ഡൽഹിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ മരിച്ചു. മങ്ങാട് വാഴക്കാലവീട്ടിൽ സജി ജേക്കബാണ് (55) മരിച്ചത്. പനി ബാധിതനായി കഴിഞ്ഞ 16ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സജി ജേക്കബിന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. ഭാര്യ: സാലി. മക്കൾ: സ്റ്റെർലിൻ, സ്റ്റെഫിൻ.