കുറവിലങ്ങാട്: നിധീരിക്കൽ പരേതനായ ജോസഫിെൻറയും മറിയക്കുട്ടിയുടെയും മകൻ കുട്ടിച്ചൻ നിധീരി (68) നിര്യാതനായി. കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറി, മണ്ണക്കനാട് വെസ്റ്റ് ആർ.പി.എസ് പ്രസിഡൻറ്, കെ.ടി.യു.സി പാലാ നിയോജക മണ്ഡലം സെക്രട്ടറി, കുറവിലങ്ങാട് മർത്തമറിയം പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: ജോയിച്ചൻ നിധീരി, അഡ്വ. എബ്രഹാം നിധീരി, ഏലിയാമ്മ, മേരിയമ്മ, റാണി, അനു, കൊച്ചുമോൾ, റോഷൻ തോമസ് (സബ് ജഡ്ജ്, തൊടുപുഴ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർക്കദിയാക്കോൻ പള്ളി സെമിത്തേരിയിൽ.